Tuesday 28 October 2008

മതപ്രഭാഷണം

മിക്ക മതപ്രഭാഷണങ്ങളും കേട്ടുകഴിയുമ്പോള്‍ നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെട്ടോ എന്ന് തോന്നാറുണ്ട്.

നാം മതപ്രഭാഷണങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നത് ആത്മീയമായ ഉണര്‍വ്വാണല്ലോ. എന്നാല്‍ പലപ്പോഴും അത് കേവലം ഒരുപാട്ട് കേള്‍ക്കുന്ന രസമോ ചിലപ്പോള്‍ ചില കോരിത്തരിപ്പുകള്‍ മാത്രമോ ആണ് ഉണ്ടാക്കുക.

സയന്‍സും ആധുനികതയുമൊന്നും മതപ്രഭാഷകര്‍ പറഞ്ഞുതരണമെന്നില്ല. കാരണം നാം അവരില്‍നിന്ന് പ്രതീക്ഷിക്കുന്നത് അതല്ലല്ലോ.

എന്നാല്‍ ചിലപ്രഭാഷകര്‍ ശരിക്കും നമ്മുടെ ഹൃദയത്തോട് സംസാരിക്കും. അത്തരം ഒരു പണ്ഡിത വാഗ്മിയാണ് ചുഴലി അബ്ദുല്ല മൌലവി.
അദ്ദേഹത്തിന്റെ ഒരു പ്രഭാഷണത്തില്‍നിന്നെടുത്ത ചിലകാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.
അല്ലാഹു ഒരാള്‍ക്ക് ഹിദായത്ത് നല്കുന്നതിന് ഒരുവിശ്വാസിയുടെ സന്താനമാവുക എന്നതൊരു കാരണമല്ല. ആയിരുന്നെങ്കില്‍ നൂഹ് നബിയുടെ പുത്രന് ഹിദായത്ത് ലഭിക്കുമായിരുന്നു. അല്ലെങ്കില്‍ ഒരുവ്യക്തിയുടെ പിതാവാകുക എന്നതൊരുകാരണമല്ല ആയിരുന്നെങ്കില്‍ ഇബ്രാഹീം നബിയുടെ പിതാവ് ആസറിന് ഹിദായത്ത് ലഭിക്കുമായിരുന്നു. ഒരാളുടെ ഭാര്യയാകല്‍ കൊണ്ട് ഹിദായത്ത് ലഭിക്കുമായിരുന്നെങ്കില്‍ ലൂത്ത്നബിയുടെ ഭാര്യക്ക് ലഭിക്കുമായിരുന്നു. പ്രവാചകപ്രഭു മുഹമ്മദ് മുസ്ഥഫാ(സ)യുടെ മൂത്താപ്പയായപ്രിയപ്പെട്ട അബൂത്വാലിബിനോട് കലിമത്തുതൌഹീദ് ചൊല്ലാന്‍ അവിടുന്ന് പറഞ്ഞു. അദ്ദേഹത്തിന് കഴിഞ്ഞില്ല. അവസാനം ആരും അറിയേണ്ട ഞാന്‍ മാത്രം അറിഞ്ഞാല്‍ മതി ഞാനതിന്സാക്ഷിആയിക്കൊള്ളാം എന്നുവരേ നബിപറഞ്ഞുനോക്കി. എന്നിട്ടും അദ്ദേഹത്തിനത് സാധിച്ചില്ല.

എന്നാല്‍ നമുക്ക് അതിന്സാധിക്കുന്നുവെങ്കില്‍ തീര്‍ച്ച അല്ലാഹുനമ്മെയൊക്കെ സ്‌നേഹത്തോടെ തിരഞ്ഞെടുത്തതാണ്.

നൂഹ് നബിയുടെ മകനേക്കാളും ലൂത്ത് നബിയുടെ ഭാര്യയേക്കാളും ഇബ്രാഹീം നബിയുടെ പിതാവിനേക്കാളും പ്രവാചകപ്രഭുവിന്റെ മൂത്താപ്പയേക്കാളും അല്ലാഹുവിനിഷ്ടം നമ്മളെയാണ്. അതുകൊണ്ട് മാത്രമാണ് നമുക്ക് ഹിദായത്ത് ലഭിച്ചത്.
അങ്ങിനെയുള്ള നാം അല്ലാഹുവിന് എതിര്‌പ്രവര്‍ത്തിച്ചാലോ? അല്ലാഹു നമ്മളെ പട്ടിണിക്കിടുകയോ ഭൂമിയില്‍ തകര്‍ത്തുകളയുകയോ നശിപ്പിച്ചുകളയുകയോ ഒന്നും ചെയ്യണമെന്നില്ല. അതിനേക്കാള്‍ വലുതാണവന്‍ ചെയ്യുക. അത് മറ്റൊന്നുമല്ല. സ്‌നേഹത്തോടെ നമുക്ക് തന്ന ഈമാന്‍ തിരിച്ചെടുത്തുകളയും.

അതിലും വലിയനഷ്ടമെന്താണൊരുവന് ലഭിക്കുവാനുള്ളത്?

പ്രഭാഷണം കേള്‍ക്കുക. തീര്‍ച്ചയായും ഇത് നിങ്ങളുടെ ഹൃദയത്തില്‍ ഈമാനിന്റെ വിളക്ക് കൊളുത്തും.

Get this widget Track details eSnips Social DNA

ഭാഗം 2
Get this widget Track details eSnips Social DNA

ഭാഗം3
Get this widget Track details eSnips Social DNA

ഡൌണ്‍‌ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.